തൃശൂർ: സൊസൈറ്റി ഓഫ് ദ് കാത്തലിക് അപ്പസ്തൊലേറ്റ് (പള്ളോട്ടൈൻസ്) സഭയുടെ നാഗ്പുരിലുള്ള പ്രഭു പ്രകാശ് പ്രോവിൻസിന്റെ പുതിയ പ്രൊവിൻഷ്യൽ റെക്ടറായി ഫാ. ആന്റണി ഹെറാൾഡ് റോസ്വാൻ എസ്എസി തെരഞ്ഞെടുക്കപ്പെട്ടു.
റോമിൽനിന്ന് പള്ളോട്ടെൻ സഭയുടെ റെക്ടർ ജനറലാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
ഫാ. ജോണ്സണ് പുത്തൂർ, ഫാ. പോൾ ആനിമൂട്ടിൽ, ഫാ. ജോസഫ് കൂവേലി, ഫാ. വിൽസണ് പുത്തൻപുരയ്ക്കൽ എന്നിവരടങ്ങിയ ഭരണസംഘവും നിലവിൽവന്നു.
ആലപ്പുഴ രൂപതാംഗമായ ഫാ. ആന്റണി ഹെറാൾഡ് റോസ്വാൻ പരേതനായ ജോസഫ് റോസ്വാന്റെയും സെലിൻ റോസ്വാന്റെയും മകനാണ്.